തിരുവനന്തപുരത്ത് വയോധികയുടെ കാല്‍ അജ്ഞാതന്‍ തല്ലിയൊടിച്ചു

രാവിലെ പാല്‍ വാങ്ങാനായി പോകവെ മുഖം മൂടി ധരിച്ച ഒരാള്‍ ഇരുമ്പ് പാര ഉപയോഗിച്ച് കാൽ അടിച്ചൊടിക്കുകയായിരുന്നു

Update: 2023-05-09 13:20 GMT
Editor : ijas | By : Web Desk

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയ്ക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം. ബാലരാമപുരം സ്വദേശി വാസന്തിക്ക്(60) നേരെയാണ് ആക്രമണം. ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. രാവിലെ പാല്‍ വാങ്ങാനായി പോകവെ മുഖം മൂടി ധരിച്ച ഒരാള്‍ ഇരുമ്പ് പാര ഉപയോഗിച്ച് വാസന്തിയുടെ കാൽ അടിച്ചൊടിക്കുകയായിരുന്നു.

അതെ സമയം പ്രതിയെ കുറിച്ച് സൂചനകളൊന്നും ലഭ്യമായിട്ടില്ല. മോഷണ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News