കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് മരിച്ചത്

Update: 2024-06-25 03:28 GMT

തിരുവനന്തപുരം: കേരള - തമിഴ്‌നാട് അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് (45) മരിച്ചത്. കാറിനുള്ളിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നൈറ്റ് പട്രോളിങ്ങിനിടെ ഇന്നലെ പന്ത്രണ്ട് മണിയോടെ തമിഴ്‌നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്.  സംഭവം കൊലപാതമാണെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇത് സാധൂകരിക്കുന്ന തെളിവുകളും കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻസീറ്റിൽ കഴുത്ത് 70 ശതമാനത്തോളം മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വഴിയിരികിൽ ബോണറ്റ് പൊക്കിവച്ച്, വാഹനത്തിന്റെ ഇൻഡിക്കേറ്റർ ലൈറ്റുകളെല്ലാം ഇട്ടിരുന്നു. ഇത് കണ്ട നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertising
Advertising
Full View

കരമന സ്വദേശിയായ ദീപു കുറച്ചുകാലമായി മലയൻ എന്ന പ്രദേശത്താണ് താമസം. നേരത്തേ ക്വാറി നടത്തിയിരുന്ന ഇദ്ദേഹം നല്ല സാമ്പത്തികസ്ഥിതിയിലായിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News