തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന് ട്രാഫിക് വാർഡൻമാരുടെ ക്രൂരമര്‍ദനം

യുവാവിനെ പിടികൂടി സുരക്ഷാവിഭാഗം ഓഫീസിനു മുന്നിലെത്തിച്ച ശേഷം മർദിക്കുകയായിരുന്നു

Update: 2023-02-04 03:02 GMT

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരന് ക്രൂര മർദ്ദനം. യുവാവിനെ ട്രാഫിക് വാർഡൻമാർ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ മീഡിയ വണിന് ലഭിച്ചു. പാങ്ങോട് സ്വദേശി അഫ്‌സലിനാണ് മർദനമേറ്റത്.

ഒ.പി കെട്ടിടത്തിലെ ഗേറ്റ് വഴി പ്രവേശിക്കുന്നതുമായി ബന്ധപെട്ട തർക്കമാണ് മർദനത്തിനുള്ള കാരണം. ഒ.പി സമയം കഴിഞ്ഞ് ബ്ലോക്കിലിരുന്നത് ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചു. യുവാവിനെ പിടികൂടി സുരക്ഷാവിഭാഗം ഓഫീസിനു മുന്നിലെത്തിച്ച ശേഷം മർദിക്കുകയായിരുന്നു. മർദനമേറ്റ യുവാക്കൾ മദ്യലഹരിയിലെന്ന് ആശുപത്രി അധികൃതർ.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News