'പിണറായി കൂടി അംഗമായ സർക്കാരാണ് ശിവഗിരി ജുഡിഷ്യൽ റിപ്പോർട്ട് അംഗീകരിച്ചത്'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി അവസാനം പ്രസംഗിച്ചത് കൊണ്ടാണ് പ്രതിപക്ഷത്തിന് സഭയിൽ ഇടപെടാൻ കഴിയാത്തതെന്നും തിരുവഞ്ചൂർ

Update: 2025-09-18 05:21 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പഴയ പൊലീസ് നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'പിണറായി കൂടി അംഗമായ സർക്കാരാണ് ശിവഗിരി ജുഡിഷ്യൽ റിപ്പോർട്ട് അംഗീകരിച്ചത്.തെരഞ്ഞെടുപ്പിന് മുമ്പ് പഴയ ആയുധം എടുത്ത് ഉപയോഗിക്കുന്നത് ശരിയല്ല.പഴയ വെടിവെപ്പിനെ കുറിച്ച് തിരക്കി പോയാൽ പലതും പറയാനുണ്ട്.പുതുതായി ഇവർക്ക് ഒന്നും പറയാനില്ല. അതിനാലാണ് പഴയ കാര്യങ്ങൾക്ക് പുതിയ ജീവൻ നൽകാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി അവസാനം പ്രസംഗിക്കുന്നതിനാലാണ് പ്രതിപക്ഷത്തിന് സഭയിൽ ഇടപെടാൻ ഇടപെടാൻ കഴിയാത്തതെന്നും' തിരുവഞ്ചൂര്‍ പറഞ്ഞു. 

Advertising
Advertising

അതിനിടെ, മുത്തങ്ങയിലെ പൊലീസ് നടപടി യുഡിഎഫ് തീരുമാനപ്രകാരം തന്നെയാണെന്ന് കോണൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. സായുധ  കലാപം തടയാനാണ് ശ്രമിച്ചത്. അദ്ദേഹത്തിന്റെ കാലത്തെ വിഷയമായതിനാലാണ് ആന്റണി പ്രതികരിച്ചതെന്നും മുരളീധരൻ പറഞ്ഞു. 

അതേസമയം,എ.കെ ആന്റണി ആവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭാ വെബ്സൈറ്റിൽ. ഈ റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു ആൻറണിയുടെ ആവശ്യം.ശിവഗിരിയിൽ പൊലീസ് അതിക്രമം നടന്നിട്ടില്ല. അക്രമാസക്തമായ ജനക്കൂട്ടമാണ് ലാത്തിച്ചാർജിന് കാരണം. ഒന്നോ രണ്ടോ പൊലീസുകാരുടെ പെരുമാറ്റം സേനയുടെതായി കാണാൻ ആവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ശിവഗിരി , മുത്തങ്ങ സംഭവങ്ങളിൽ എ കെ ആന്റണി തന്നെ മറുപടി നൽകിയത് നേട്ടമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ പ്രതിപക്ഷ മറുപടി ശക്തമല്ലാത്തത് കൊണ്ടാണ് ആന്റണിക്ക് വാർത്താസമ്മേളനം വിളിക്കേണ്ടി വന്നതെന്നാണ് മറുവിഭാഗത്തിന്റെ വാദം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News