മലവെള്ളപ്പാച്ചിലിലും കുലുങ്ങാതെ അതിരപ്പിള്ളിയിലെ കുഞ്ഞന്‍ ഷെഡ്

പെരുമഴയത്തും മലവെള്ളപ്പാച്ചിലിലും അതിരപ്പിള്ളി വെള്ളച്ചാട്ടം കുത്തിമറിഞ്ഞൊഴുകിയപ്പോള്‍ പാറപ്പുറത്ത് നെഞ്ചു വിരിച്ചു നിന്ന ഷെഡ് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു

Update: 2021-10-23 05:50 GMT

പെരുമഴയത്തും മലവെള്ളപ്പാച്ചിലിലും അതിരപ്പിള്ളി വെള്ളച്ചാട്ടം കുത്തിമറിഞ്ഞൊഴുകിയപ്പോള്‍ പാറപ്പുറത്ത് നെഞ്ചു വിരിച്ചു നിന്ന ഷെഡ് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. ഷെഡിനെക്കുറിച്ച് പല കഥകളും ട്രോളുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. ഇതിനിടയില്‍ തങ്ങളാണ് ഷെഡ് നിര്‍മിച്ചതെന്ന അവകാശവാദവുമായി ചിലര്‍ രംഗത്തുവന്നിരുന്നു. ഇതു വലിയ തര്‍ക്കങ്ങള്‍ക്കും തിരി കൊളുത്തി. ഇപ്പോള്‍ ഈ അവകാശവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ആരാണ് അതിരപ്പിള്ളിയിലെ കുഞ്ഞന്‍ ഷെഡ് നിര്‍മിച്ചത് എന്ന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് നടി സുബി സുരേഷ്. അതിരപ്പിള്ളിയിലെ പെരുന്തച്ചന്‍ സുരേന്ദ്രനും സഹതച്ചന്‍മാരായ സഹജന്‍,ടി.സി ചന്ദ്രന്‍,ടി.പി ഷാജു എന്നിവരാണ് ഷെഡ് നിര്‍മിച്ചതെന്ന് സുബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Advertising
Advertising

സുബി സുരേഷിന്‍റെ കുറിപ്പ്

അതിരപ്പിള്ളിയുടെ സ്വന്തം തച്ചന്മാർ.. 

ഒരു നുണ ആയിരം പ്രാവശ്യം പറഞ്ഞാലും, ഒരു കോടി പ്രാവശ്യം പറഞ്ഞാലും അത്‌ സത്യമാകില്ല സത്യം സൂര്യന്‍റെ പ്രകാശം പോലെ തിളങ്ങി നിൽക്കും. അതിരപ്പിള്ളിയിലെ വിശ്യവിഖ്യാതമായ ഷെഡിനെക്കുറിച്ച് പല വാർത്തകളും പല ഗ്രൂപ്പിലും, മാധ്യമങ്ങളിലും വന്നു കണ്ടു എന്നാൽ സത്യം ആരും പറഞ്ഞു കണ്ടില്ല. അതിരപ്പിള്ളിയിലെ പെരുന്തച്ചൻ സുരേന്ദ്രൻ ചേട്ടനും, സഹതച്ചന്മാരായ സഹജൻ, ടി.സി ചന്ദ്രൻ, ടി.പി ഷാജു, രാജൻ തുടങ്ങിയവർ നിർമ്മിച്ച ഷെഡിന്‍റെ അവകാശ വാദവുമായി ചിലർ വന്നിരുന്നു. മനക്കലെ ലക്ഷ്മി ( ആനയാണ് കേട്ടോ ) ഗർഭിണിയാണ് എന്ന് പറഞ്ഞപ്പോൾ അതിന്‍റെ ഉത്തരവാദി ഞാനാണെന്ന് പറഞ്ഞ പോലെയാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാത്ത ചിലർ അവകാശവാദവുമായി വന്നത്. പുഴയിൽ നിന്ന് ഏകദേശം 3 അടി ഉയരമുള്ള ഭാഗത്ത് ആണ് ഷെഡ് നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ഒഴുക്കിന്‍റെ ശക്തി ഷെഡിനെ പൂർണ്ണമായി ബാധിക്കില്ല . അതിന്‍റെ മുകളിൽ ഉള്ള കുഴിയിൽ ( ആ കുഴി ഉണ്ടായത് വിജയ്കാന്ത് അഭിനയിച്ച ക്യാപ്റ്റൻ പ്രഭാകർ സിനിമയുടെ സമയത്ത് ആണ് കുഴി ഉണ്ടാക്കിയത് അന്ന് അവിടെ കാവൽക്കാർ ഉണ്ടായിരുന്നില്ല ) തേക്കിന്‍റെ കാതൽ മാത്രമുള്ള കഴ ഇറക്കി വെച്ച് സിമന്റ് കുറുക്കി ഒഴിച്ചാണ് തൂണുകൾ ഉറപ്പിച്ചിരിക്കുന്നത് ആന കുത്തിയാലും ഈ തൂണുകൾ ഇളകില്ല. അതാണ് ഈ ഷെഡിന്റെ ഉറപ്പിന്റെ രഹസ്യം ആര് വന്ന് എന്തൊക്കെ നുണക്കഥകൾ പറഞ്ഞാലും അതിരപ്പിള്ളിയുടെ തച്ചന്മാരോടൊപ്പം ആയിരിക്കും സത്യം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Bureau

contributor

Similar News