തൊടുപുഴയിൽ ഒരാൾ കുത്തേറ്റ് മരിച്ചു

മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു

Update: 2022-12-04 08:16 GMT

ഇടുക്കി: തൊടുപുഴ കാഞ്ഞാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. നാളിയാനി കൂവക്കണ്ടം സ്വദേശി സാം ജോസഫ് ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കത്തി കുത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ സമീപവാസികളായ മൂന്ന് പേരെ കാഞ്ഞാർ പൊലീസ് പിടികൂടി.

ജിതിൻ പത്രോസ്, ആഷിക് ജോർജ്, പ്രിയൻ പ്രേമൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി വീടിന് സമീപത്ത് വെച്ച് മദ്യപിക്കുന്നതിനിടയിൽ ബൈക്കിലെത്തിയ പ്രതികൾ കൊല്ലപ്പെട്ട സാം ജോസഫുമായി തർക്കമുണ്ടാവുകയുമായിരുന്നു. കുത്തേറ്റ സാമിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News