തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു.

Update: 2022-04-12 11:14 GMT

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. തൊടുപുഴ ഒളമറ്റം സ്വദേശി പ്രയേഷാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഒന്നര വർഷത്തിനിടെ പതിനഞ്ചിലധികംപേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെയാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമ്മക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശം നൽകിയിരുന്നു.

എന്നാൽ ഇവർക്കെതിരെ തിരക്കിട്ട് നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം. മുഖ്യപ്രതിയായ ബേബിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങിയാൽ മതിയെന്ന നിലപാടിലാണ് പൊലീസ്. ഇയാൾ സെക്‌സ് റാക്കറ്റിലെ കണ്ണിയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം തുടർനടപടികൾ മതിയെന്നാണ് പൊലീസ് തീരുമാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News