നിലമ്പൂർ വർഗീയതക്ക് ശേഷം ഹിന്ദുത്വ സിപിഎമ്മിന്റെ പുതിയ എപ്പിസോഡാണ് ടി.കെ അഷ്‌റഫിന് എതിരായ നടപടി: തൗഫീഖ് മമ്പാട്
''ഒരു സമുദായത്തിന് നേരെ ഇത്രയധികം വർഗീയ വിഷം ചീറ്റിയിട്ട്, ജനാധിപത്യ ഇടതുപക്ഷം' എന്ന പേരുംവെച്ച് വയനാട്ടിലെ പുനരധിവാസമോ, ഡോ. ഹാരിസ് തുറന്നുകാട്ടിയ ആരോഗ്യരംഗത്തെ പരാജയങ്ങളോ പരിഹരിക്കാൻ നിൽക്കാതെ, കിട്ടിയ അവസരത്തിൽ സൂംബയിൽക്കിടന്ന് കറങ്ങുകയാണ് സർക്കാർ''
മലപ്പുറം: നിലമ്പൂർ വർഗീയതക്ക് ശേഷം ഹിന്ദുത്വ സിപിഎമ്മിന്റെ പുതിയ എപ്പിസോഡാണ് വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫിന് എതിരായ നടപടിയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിക്കുന്നു. ഒരു ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ തികച്ചും ഏകപക്ഷീയമായി ഇത് നടപ്പാക്കുന്നതിലെ ജനാധിപത്യ വിരുദ്ധത പോട്ടെ, ഇതിനെതിരെ പ്രതികരിച്ച, ഇത് ചെയ്യില്ലെന്ന് പറഞ്ഞ ഒരു അധ്യാപകനെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ! നിലമ്പൂർ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഏശാതെ പോയപ്പോൾ സിപിഎം ഇറക്കുന്ന പുതിയ നമ്പർ ആണിത്. ഇതിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കുന്ന സമുദായ നേതാക്കളെ താലിബാനികളും തീവ്രവാദികളുമാക്കി ചിത്രീകരിച്ച്, കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ സൈബർ സഖാക്കൾ ഏറ്റെടുത്തിരിക്കുകയാണ്.
എകെജി സെന്ററിലെ ജൽപ്പനങ്ങൾക്കനുസരിച്ച് തുള്ളുന്നതാണ് മാധ്യമപ്രവർത്തനം എന്ന് വിശ്വസിക്കുന്നവർ തന്നെയാണ് ഈ പ്രചാരണങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിന് മുന്നിൽ നിൽക്കുന്നത്. ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബാങ്ക് വിളി പൊതു ഇടങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന സംഘപരിവാർ അജണ്ട അടക്കം ഇവർ ഏറ്റുപിടിക്കുന്നുമുണ്ട്. ഒരു സമുദായത്തിന് നേരെ ഇത്രയധികം വർഗീയ വിഷം ചീറ്റിയിട്ട്, 'ജനാധിപത്യ ഇടതുപക്ഷം' എന്ന പേരുംവെച്ച് വയനാട്ടിലെ പുനരധിവാസമോ, ഡോ. ഹാരിസ് തുറന്നുകാട്ടിയ ആരോഗ്യരംഗത്തെ പരാജയങ്ങളോ പരിഹരിക്കാൻ നിൽക്കാതെ, കിട്ടിയ അവസരത്തിൽ സൂംബയിൽക്കിടന്ന് കറങ്ങുകയാണ് സർക്കാർ. അല്ലെങ്കിൽ, പൊതുജനത്തെ ഇതിന് ചുറ്റും കറക്കുകയാണെന്ന് പറയുന്നതാവും ശരി.
ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കാനില്ലാത്ത ധൃതിയാണ് ഒരു മുസ്ലിം അധ്യാപകനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ സർക്കാരിനുള്ളത്. 24 മണിക്കൂർ കൊണ്ട് സസ്പെൻഷൻ എന്നൊക്കെയാണ് തിട്ടൂരമിറക്കിയിരിക്കുന്നത് ! കേരളത്തിൽ ഇതാദ്യമായാണോ ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർക്കാരിനെ വിമർശിക്കുന്നത്? ഒരു സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് പറയുന്നത് ആദ്യമായിട്ടാണോ? പ്രതിപക്ഷ അധ്യാപക സംഘടനകളെല്ലാം സർക്കാരിന്റെ എല്ലാ തിട്ടൂരങ്ങളും തൊണ്ടതൊടാതെ വിഴുങ്ങാറുണ്ടോ? ഇല്ലെങ്കിൽ പിന്നെ, ഈ അധ്യാപകനൊപ്പം നിൽക്കാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് ബാധ്യതയുണ്ട്. കാരണം, സർക്കാരിനെതിരെ ഒരു ആദർശപരമായ വിമർശനം ഉന്നയിക്കാൻ പോലും ഒരു മുസ്ലിമിന് സാധിക്കാത്ത ഒരുതരം 'മതേതര ഇടം' ആണ് പിണറായി സർക്കാർ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഒരു മുസ്ലിം പണ്ഡിതന് നേരെയുള്ള അങ്ങേയറ്റം വിവേചനപരമായ ഈ നടപടി സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ നേർസാക്ഷാത്കാരം തന്നെയാണെന്നും തൗഫീഖ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
സൂംബ ചുഴിയിൽ കേരളത്തെ കുരുക്കി നിർത്തുന്നത് ആരാണ്? സ്വാഭാവികമായി വന്ന ആശങ്കാ ചോദ്യങ്ങളെ ഇസ്ലാമോഫോബിയയുടെ ഇന്ധനം ചേർത്ത് വംശീയവത്കരിച്ചതിൻ്റെ ഉത്തരവാദിത്തം ആർക്കാണ്? ജനാധിപത്യ സംവാദിത്തിലൊതുങ്ങേണ്ട ഒരു വിഷയത്തെ വംശീയ ചാപ്പ കുത്തി അവസാനം അതുന്നയിച്ച അധ്യാപകൻ്റെ അടിയന്തര സസ്പൻഷനിലേക്ക് ഭരണകൂടം കടക്കുന്നത് കേവലം നിഷ്കളങ്കതയോടെയാണോ നോക്കിക്കാണേണ്ടത്?
കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ സൂമ്പ ഡാൻസ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിക്കുന്നു. ഒരു ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ തികച്ചും ഏകപക്ഷീയമായി ഇത് നടപ്പാക്കുന്നതിലെ ജനാധിപത്യ വിരുദ്ധത പോട്ടെ, ഇതിനെതിരെ പ്രതികരിച്ച, ഇത് ചെയ്യില്ലെന്ന് പറഞ്ഞ ഒരു അധ്യാപകനെ, സഹോദരൻ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തിരിക്കുകയാണിപ്പോൾ!
നിലമ്പൂർ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം ഏശാതെ പോയപ്പോൾ സിപിഎം ഇറക്കുന്ന പുതിയ നമ്പർ ആണിത്. ഇതിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കുന്ന സമുദായ നേതാക്കളെ 'താലിബാനികളും' 'തീവ്രവാദികളും' ആക്കി ചിത്രീകരിച്ച്, കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾ സൈബർ സഖാക്കൾ ഏറ്റെടുത്തിരിക്കുകയാണ്.
എകെജി സെന്ററിലെ ജൽപ്പനങ്ങൾക്കനുസരിച്ച് തുള്ളുന്നതാണ് മാധ്യമപ്രവർത്തനം എന്ന് വിശ്വസിക്കുന്നവർ തന്നെയാണ് ഈ പ്രചാരണങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിന് മുന്നിൽ നിൽക്കുന്നത്. ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ, ബാങ്ക് വിളി പൊതു ഇടങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന സംഘപരിവാർ അജണ്ട അടക്കം ഇവർ ഏറ്റുപിടിക്കുന്നുമുണ്ട്.
ഒരു സമുദായത്തിന് നേരെ ഇത്രയധികം വർഗീയ വിഷം ചീറ്റിയിട്ട്, 'ജനാധിപത്യ ഇടതുപക്ഷം' എന്ന പേരും വെച്ച് വയനാട്ടിലെ പുനരധിവാസമോ, ഡോ. ഹാരിസ് തുറന്നുകാട്ടിയ ആരോഗ്യരംഗത്തെ പരാജയങ്ങളോ പരിഹരിക്കാൻ നിൽക്കാതെ, കിട്ടിയ അവസരത്തിൽ സൂമ്പയിൽക്കിടന്ന് കറങ്ങുകയാണ് സർക്കാർ. അല്ലെങ്കിൽ, പൊതുജനത്തെ ഇതിന് ചുറ്റും കറക്കുകയാണെന്ന് പറയുന്നതാവും ശരി. ഇസ്ലാമോഫോബിയയിലോടുമ്പോൾ മാത്രമാണല്ലോ ഈ വണ്ടിക്ക് എന്തെങ്കിലും ഒരു മൈലേജ് ഉള്ളത്.
ജനങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കാനില്ലാത്ത ധൃതിയാണ് ഒരു മുസ്ലിം അധ്യാപകനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ സർക്കാരിനുള്ളത്. 24 മണിക്കൂർ കൊണ്ട് സസ്പെൻഷൻ എന്നൊക്കെയാണ് തിട്ടൂരമിറക്കിയിരിക്കുന്നത് ! കേരളത്തിൽ ഇതാദ്യമായാണോ ഒരു സർക്കാർ ഉദ്യോഗസ്ഥൻ സർക്കാരിനെ വിമർശിക്കുന്നത്? ഒരു സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് പറയുന്നത് ആദ്യമായിട്ടാണോ? പ്രതിപക്ഷ അധ്യാപക സംഘടനകളെല്ലാം സർക്കാരിന്റെ എല്ലാ തിട്ടൂരങ്ങളും തൊണ്ടതൊടാതെ വിഴുങ്ങാറുണ്ടോ?
ഇല്ലെങ്കിൽ പിന്നെ, ഈ അധ്യാപകനൊപ്പം നിൽക്കാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് ബാധ്യതയുണ്ട്. കാരണം, സർക്കാരിനെതിരെ ഒരു ആദർശപരമായ വിമർശനം ഉന്നയിക്കാൻ പോലും ഒരു മുസ്ലിമിന് സാധിക്കാത്ത ഒരുതരം 'മതേതര ഇടം' ആണ് പിണറായി സർക്കാർ ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്. വിസ്ഡം ഇസ്ലാമിക് ഓർഗനൈസഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഒരു മുസ്ലിം പണ്ഡിതന് നേരെയുള്ള അങ്ങേയറ്റം വിവേചനപരമായ ഈ നടപടി സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ നേർസാക്ഷാത്കാരം തന്നെയാണ്. നിലമ്പൂർ വർഗീയതയ്ക്ക് ശേഷം, ഹിന്ദുത്വ സി പി എമ്മിന്റെ പുതിയ എപ്പിസോഡ്.