തൗഫീഖ് മമ്പാട് സോളിഡാരിറ്റി സംസ്ഥാന ​പ്രസിഡന്റ്; ടി. ഇസ്മാഈൽ ജനറൽ സെക്രട്ടറി

തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നേതൃത്വം നൽകി

Update: 2025-01-19 09:30 GMT

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് 2025-26 കാലയളവിലേക്കുള്ള സംസ്ഥാന പ്രസിഡന്‍റായി തൗഫീഖ് മമ്പാടിനെ തെരഞ്ഞെടുത്തു. ടി. ഇസ്മാഈലാണ് ജനറൽ സെക്രട്ടറി. ഷബീര്‍ കൊടുവള്ളി, റഷാദ് വി.പി, ബിനാസ് ടി.എ, സജീദ് പി.എം, ഡോ. സഫീര്‍ എ.കെ എന്നിവര്‍ സെക്രട്ടറിമാരാണ്.

സി.ടി സുഹൈബ്, ഷാഹിന്‍ സി.എസ്, അന്‍വര്‍ സലാഹുദ്ദീന്‍, ഷെഫ്‍റിന്‍ കെ.എം, മുഹമ്മദ് സഈദ് ടി.കെ, അംജദ് അലി ഇ.എം, അസ്‍ലം അലി എസ്, മുജീബുറഹ്മാന്‍ എസ്, തന്‍സീര്‍ ലത്തീഫ്, അബ്ദുല്‍ ബാസിത്ത് ഉമര്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോൾ , ആദില്‍ അബ്ദുൽ റഹിം, സാബിക്ക് വെട്ടം, അഫീഫ് ഹമീദ്, അജ്മല്‍ കെ.പി, അനീഷ് മുല്ലശ്ശേരി എന്നിവർ സംസ്ഥാന സമിതി അംഗങ്ങളുമാണ്.

Advertising
Advertising

ശാന്തപുരം അൽജാമിഅ അൽഇസ്‌ലാമിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ തൗഫീഖ് മമ്പാട് അലീഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിലവില്‍ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.

കോഴിക്കോട് വേളം സ്വദേശിയാണ് ടി. ഇസ്മാഈല്‍. തളിക്കുളം ഇസ്‍ലാമിയ കോളേജില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ നേടി. പെരുമ്പിലാവ് അൻസാർ കാംപസിൽ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ നേതൃത്വം നൽകി.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News