കോഴിക്കോട് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
നൈജിൽ, മിഥുരാജ്, രാഹുൽ എന്നിവരാണ് പിടിയിലായത്
Update: 2025-03-11 07:29 GMT
കോഴിക്കോട്: പാവങ്ങാട് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. പുതിയങ്ങാടി സ്വദേശി നൈജിൽ, മിഥുരാജ്, രാഹുൽ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡാൻസാഫും പൊലീസും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. പാവങ്ങാട് ഭാഗത്ത് വീട് വാടകക്ക് എടുത്തായിരുന്നു വിൽപ്പന. ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
ചൊവ്വാഴ്ച പുലർച്ച അതീവ രാഹസ്യമായിട്ടായിരുന്നു പൊലീസ് നടപടി. നേരത്തെ രണ്ട് തവണ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നൈജിൽ ജാമ്യത്തിലിറങ്ങിയതാണ്.