നവകേരള സദസ്സ്; തൃക്കാക്കരയിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ

ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്

Update: 2024-01-01 09:37 GMT

കൊച്ചി: നവകേരള സദസ് നടക്കാനിരിക്കെ തൃക്കാക്കരയിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു. പി.എ സുജിത്, സിന്റോ, ജിപ്‌സൺ എന്നീ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ്.

എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ മാറ്റിവയ്ക്കപ്പെട്ട നവകേരള സദസ്സ് ആണ് ഇന്നും നാളെയുമായി നടക്കുന്നത്. പ്രതിപക്ഷത്ത് നിന്ന് വലിയ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സുരക്ഷയാണ് പ്രദേശത്ത്. ഇതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ കസ്റ്റഡി. മുനിസിപ്പാലിറ്റിക്ക് സമീപത്തെ ഹോട്ടലിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പരിപാടിക്ക് ശേഷം മാത്രമേ ഇവരെ വിട്ടയയ്ക്കൂ എന്ന് പൊലീസ് അറിയിച്ചു.

Advertising
Advertising
Full View

അതേസമയം, എറണാകുളം കളക്ടറേറ്റിനു മുന്നിലെ നവ കേരള സദസിന്റെ വേദിക്ക് മുന്നിലെ സമരക്കാരോട് ഒഴിഞ്ഞു പോകാൻ പൊലീസ് നിർദേശിച്ചു. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരക്കാരോടാണ് ഒഴിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് സമരപ്പന്തൽ ഒഴിപ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു....

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News