തൃശൂര്‍ ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തു; മൂന്നുപേര്‍ക്ക് പരിക്ക്

അമ്മത്തിരുവടി വിഭാഗത്തിന്‍റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്‍റെയും ആനകളാണ് ഇടഞ്ഞത്

Update: 2024-03-23 05:32 GMT
Editor : Jaisy Thomas | By : Web Desk

ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞപ്പോള്‍

തൃശൂര്‍: തൃശൂര്‍ ആറാട്ടുപുഴ തറയ്ക്കല്‍  പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്‍റെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. ഇരു ആനകളും പൂരപ്പറമ്പിലൂടെ ഓടി. ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധി പേർക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്‍റെയും തൊട്ടിപ്പാൾ ഭഗവതി വിഭാഗത്തിന്‍റെയും ആനകളാണ് ഇടഞ്ഞത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് പരിക്കുണ്ട്. ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ത്തു. പിന്നീട് എലഫന്‍റ് സ്ക്വാഡെത്തി ആനകളെ തളയ്ക്കുകയായിരുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News