വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ

നാദാപുരം, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് കള്ളവോട്ടിന് ശ്രമിച്ചവരെ പിടികൂടിയത്.

Update: 2024-04-26 16:00 GMT

കോഴിക്കോട്: വടകര മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. നാദാപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ചക്കിയത്തിന്റവിട ഹാഷി പിടിയിലായത്. പ്രവാസിയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കൂത്തുപറമ്പ് മണ്ഡലത്തിലെ ചോതാവൂരിലെ ബൂത്തിൽനിന്നാണ് മറ്റൊരാൾ പിടിയിലായത്. വിജേഷ് എന്നയാളെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. സബ് കലക്ടറുടെ മിന്നൽ പരിശോധനയിൽ ഐ.ഡി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ പിടിയിലായത്.

വെള്ളിയോട് എൽ.പി സ്‌കൂളിൽ കള്ളവോട്ടിന് ശ്രമിക്കുന്നതിനിടെയാണ് വളയം സ്വദേശി ഷഹൽ ചാത്തോത്ത് പിടിയിലായത്. വിദേശത്തുള്ള സഹോദരന്റെ വോട്ട് ചെയ്യാനായിരുന്നു ഇയാൾ ശ്രമിച്ചത്. വളയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News