സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യത; കോഴിക്കോട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്

Update: 2025-09-07 05:25 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പെട്രോൾ പമ്പ് ഉദ്ഘാടനത്തിന് എത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ നാസ് മാമ്പൊയിൽ, റെനി മുണ്ടോത്ത്, ഷമീൻ പുളിക്കൂൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. തൃശൂരിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസിന്റെ ഭാ​ഗത്തുനിന്നും സുരേഷ് ​ഗേപിക്ക് നേരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News