ഇടുക്കിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

അരിക്കുഴ സ്വദേശികളായ അമൽ,നവീൻ,വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്

Update: 2022-10-01 11:34 GMT
Editor : banuisahak | By : Web Desk

ഇടുക്കി: ഇടുക്കി തൊടുപുഴയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 17 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൊടുപുഴ , അരിക്കുഴ ഭാഗങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

അരിക്കുഴ സ്വദേശികളായ അമൽ,നവീൻ,വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പോലീസിന്റെ പിടിയിലായത്.സംശയാസ്പദമായ സാഹചര്യത്തിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്ന ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾകണ്ടെടുത്തത്.ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ. മധു ബാബു, സർക്കിൾ ഇൻസ്പെക്ടർ വി.സി.വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News