Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂർ കാട്ടകാമ്പാൽ മൾട്ടിപർപ്പസ് സർവീസ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസിൽ സൊസൈറ്റി സെക്രട്ടറി അറസ്റ്റിൽ. കാട്ടകാമ്പാൽ മൂലേപ്പാട് സ്വദേശി സജിത്താണ് പിടിയിലായത്. പണയ സ്വർണ്ണം, ആധാരങ്ങൾ, സാലറി സർട്ടിഫിക്കറ്റുകൾ എന്നിവ ഉപയോഗിച്ച് രണ്ടു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
കോണ്‍ഗ്രസ് നേതൃത്വം ഭരിക്കുന്ന സര്‍വീസ് സഹകരണ സൊസൈറ്റിയാണ് കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി. സെക്രട്ടറി സജിത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയർനിനരുന്നു. തുടര്‍ന്നാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
വാർത്ത കാണാം: