ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല ദേശോത്സവ ഘോഷയാത്ര
ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയത്.
Update: 2025-02-17 08:00 GMT
പാലക്കാട്: തൃത്താല ദേശോത്സവത്തിൽ ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി ഘോഷയാത്ര. ആന എഴുന്നള്ളത്തിലാണ് ഹമാസ് നേതാക്കളായ ഇസ്മാഈൽ ഹനിയ്യ, യഹ്‌യ സിൻവാർ, ഹിസ്ബുല്ല നേതാവായ ഹസൻ നസ്റുല്ല എന്നിവരുടെ ചിത്രങ്ങൾ ഉപയോഗിച്ചത്. ഇസ്രായേലിനെതിരെ പോരാടുന്ന ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയത്.
ഇസ്രായേൽ ആക്രമങ്ങളിൽ കൊല്ലപ്പെട്ട നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്ററുകൾ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകളുടെ പുറത്ത് ഉയർത്തുകയായിരുന്നു.തറവാടീസ് തെക്കേ ഭാഗം, മിന്നൽപട തെക്കേഭാഗം എന്നീ വിഭാഗങ്ങളാണ് ചിത്രങ്ങൾ ഉപയോഗിച്ചത്. ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.