മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ കേസ്: മാധ്യമപ്രവർത്തകയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

Update: 2024-01-12 07:56 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മാധ്യമ പ്രവർത്തക വിനീത വി.ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍റേതാണ് ഉത്തരവ്. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. മറുപടി നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.

ഹരജി ജനുവരി 22ന് വീണ്ടും പരിഗണിക്കും. ഡിസംബർ പത്തിനാണ് നവകേരള സദസിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ എറണാകുളത്ത് കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മാധ്യമപ്രവർത്തകയ്ക്ക് പങ്കുണ്ടെന്നാണ് കേസ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News