മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

ക്യാമറ പരിശോധിക്കാനെത്തിയ വനപാലകരാണ് കടുവ കൂട്ടിലായത് കണ്ടത്

Update: 2024-02-26 08:06 GMT
Editor : Lissy P | By : Web Desk
Advertising

വയനാട്: പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ രണ്ട് മാസമായി ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് രാവിലെ ക്യാമറ പരിശോധിക്കാനെത്തിയ വനപാലകരാണ് കടുവ കൂട്ടിലായത് കണ്ടത്. രണ്ടുമാസമായി ജനവാസ മേഖലയിൽ കടുവയുടെ ആക്രമണം തുടരുകയാണ്. രണ്ടാഴ്ചക്കിടെ അഞ്ച് വളർത്തുമൃഗങ്ങളെയും കടുവ കൊന്നിരുന്നു.  

കെട്ടിയിട്ട വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൂടുതലും ആക്രമിച്ചിരുന്നത്. കടുവയുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 നാല് കൂടുകൾ സ്ഥാപിച്ചിട്ടും കടുവ കൊണിയിലാവാത്ത പശ്ചാത്തലത്തിൽ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News