വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ; വിപുലമായ അന്വേഷണത്തിന് പൊലീസ്

നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്

Update: 2022-08-07 08:31 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക് ടോക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ സൂക്ഷിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തി. ദൃശ്യങ്ങളും സംഭാഷണങ്ങളും കാണിച്ച് ഇയാൾ വിലപേശിയിട്ടുണ്ടോ, ഭീഷണിപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. 

കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി.

നേരത്തെ പൊലീസിലായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം. എന്നാൽ ഇയാൾക്ക് ജോലിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

വിനീത് ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും ഇയാളുടെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഇയാളുടെ റീൽസുകൾക്ക് നല്ല കാഴ്ചക്കാരുണ്ട്. നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 


Full View


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News