'പൊതുജനങ്ങൾക്ക് സംശയമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് തെര.കമ്മീഷന്റെ ബാധ്യത, ആരെയും ഭയപ്പെടുത്തേണ്ട കാര്യമില്ല'; ടിക്കാറാം മീണ

തെര. കമ്മീഷൻ എല്ലാവരെയും വിശ്വാസത്തിലെടുത്ത് പരാതികള്‍ പരിഹരിക്കാനുള്ള നടപടിയെടുക്കണമെന്നും ടിക്കാറാം മീണ മീഡിയവണിനോട് പറഞ്ഞു

Update: 2025-08-11 07:04 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്:രാഷ്ട്രീയ പാർട്ടികൾക്കോ പൊതുജനങ്ങൾക്കോ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനാണാണെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടർപട്ടികയിലെ ക്രമക്കേടുകളെപ്പറ്റി നിരവധി പരാതികൾ വരാറുണ്ട്.രാഹുൽ ഗാന്ധി കുറച്ച് കൂടി ഗൗരവമായാണ് രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാവരെയും വിശ്വാസത്തിലെടുത്ത് പരാതികള്‍ പരിഹരിക്കാനുള്ള നടപടിയെടുക്കണമെന്നും ടിക്കാറാം മീണ മീഡിയവണിനോട് പറഞ്ഞു.

'സ്വതന്ത്രവും നീതിപൂർവവും നിക്ഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്താനായി വോട്ടർപട്ടികയിലെ ശുദ്ധത കാത്തു സൂക്ഷിക്കേണ്ടതിന്റെ ചുമതലയും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടർ പട്ടികയിലെ സംശയം ഉയർത്തിയാൽ ആരെയും ഭയപ്പെടുത്തേണ്ട കാര്യമില്ല. പരാതിയുണ്ടെങ്കിൽ രേഖാസഹിതം ഹാജരാക്കണം. തെറ്റുകൾ സംഭവിക്കാറുണ്ട്. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ നിരന്തരം പ്രവർത്തനം നടത്തേണ്ടതാണ്. ജനാധിപത്യ പ്രക്രികയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി നിൽക്കണം''.  ടിക്കാറാം മീണ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News