ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ; യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്.

Update: 2023-03-23 17:25 GMT
Advertising

തൃശൂർ: ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസറ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തൃശൂർ കുണ്ടോളിക്കടവ് ഷാപ്പിൽ കള്ള് കുടിക്കുന്ന വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച യുവതിയെയാണ് തൃശ്ശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ചേർപ്പ് സ്വദേശിനി ആയ അഞ്ജനയാണ് അറസ്റ്റിലായത്.

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെയും റീച്ചും വർധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News