'ഞങ്ങളെ വിരട്ടാന്‍ നോക്കണ്ട'; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചര്‍ച്ച നടത്താനിരുന്നതാണ്. അത് നടക്കാതിരുന്നതാണ് അവരെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്.

Update: 2021-07-16 05:39 GMT
Editor : Roshin | By : Web Desk

വാരാന്ത്യലോക്ഡൗണ്‍ അവഗണിച്ചും നാളെയും മറ്റന്നാളും കടകൾ തുറക്കുമെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. വിരട്ടൽ വേണ്ടെന്നും സർക്കാരിന് വ്യാപാരികളുടെ മുന്നറിയിപ്പ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചര്‍ച്ച നടത്താനിരുന്നതാണ്. അത് നടക്കാതിരുന്നതാണ് അവരെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്.

ശനിയും ഞായറും സമ്പൂര്‍ണ ലോക് ഡൌണാണെങ്കിലും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഇന്ന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രിയുമായി ചര്‍ച്ചയുണ്ടാകുമെന്നും കടകള്‍ തുറക്കാനുള്ള തീരുമാനവുമായിത്തന്നെയായിരിക്കും മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് പോവുകയെന്നും അവര്‍ പറയുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News