തൃശൂരിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് വടിവാൾ കണ്ടെത്തി; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ക്വട്ടേഷന്റെ ഭാഗമായാണ് തൃശൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Update: 2022-04-19 12:33 GMT

തൃശൂർ: വെങ്ങിണിശ്ശേരിയിൽ കാറിൽനിന്ന് വടിവാൾ കണ്ടെത്തിയ സംഭവത്തിൽ നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. രാവിലെ ലോറിയുമായി കൂട്ടിയിടിച്ച കാറിലാണ് വടിവാൾ കണ്ടെത്തിയത്. അപകടത്തെ തുടർന്ന് ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഇവർ സഞ്ചരിച്ച കാറിൽ പൊലീസ് വാഹനം ഇടിച്ചുനിർത്തിയാണ് പിടികൂടിയത്. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ക്വട്ടേഷന്റെ ഭാഗമായാണ് തൃശൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽജില്ലയായ പാലക്കാട് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തൃശൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News