അർജന്റീനയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടി രണ്ട് പേർക്ക് പരിക്ക്‌

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Update: 2021-07-11 04:59 GMT

അർജന്റിനയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടി രണ്ട് മലപ്പുറം താനാളൂർ സ്വദേശികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടിച്ച രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്.  കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News