അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

കാർ യാത്രക്കാരായ ഹാഷിം,അനുജ എന്നിവരാണ് മരിച്ചത് . കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം

Update: 2024-03-29 03:03 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: അടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ ഹാഷിം, അനുജ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം,  അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 

സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. വഴിയിൽവെച്ച് ഹാഷിം ട്രാവലര്‍ തടഞ്ഞ് അനുജയെ കാറിൽ കയറ്റി കൊണ്ട് വരികയായിരുന്നു. കാറിൽ കയറി മിനിറ്റുകൾക്കകം അപകടമുണ്ടായി. കാർ അമിത വേഗത്തിൽ ലോറിയിൽ ഇടിപ്പിച്ചതാണോ എന്നാണ് സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News