മധു കൊലക്കേസ്; രണ്ട് സാക്ഷികൾ കൂടി കൂറുമാറി

കേസിൽ ഇതുവരെ 16 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്.

Update: 2022-09-14 11:43 GMT

അട്ടപ്പാടി മധു കൊലക്കേസിൽ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. 29ാം സാക്ഷി സുനിലും 31ാം സാക്ഷി ദീപുവുമാണ് കൂറുമാറിയത്. ‌കേസിൽ ഇതുവരെ 16 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്.

അതേസമയം, കൂറുമാറിയ സാക്ഷി സുനിൽകുമാറിന്റെ കാഴ്ച പരിശോധിക്കണമെന്ന് മണ്ണാർകാട് എസ്‍.സി-എസ്‍.ടി കോടതി നിർദേശിച്ചു. മധുവിനെ ആക്രമിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.

എന്നാൽ ദൃശ്യത്തിലുളളത് താനല്ലെന്ന് സുനിൽ കോടതിയെ അറിയിച്ചപ്പോഴാണ് കാഴ്ച പരിശോധിക്കാൻ കോടതി നിർദേശിച്ചത്. നേരത്തേ സുനിൽകുമാർ മധുവിനെ ആൾക്കൂട്ടം കള്ളനെന്നാരോപിച്ച് പിടിച്ചു കൊണ്ട് വരുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. ഇന്ന് സാക്ഷി വിസ്താരത്തിനിടെ ഇത് മാറ്റിപ്പറഞ്ഞു.

ഇതോടെ പ്രോസിക്യൂഷൻ ഒരു ദൃശ്യം കോടതിയിൽ അവതരിപ്പിക്കണമെന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ സുനിൽകുമാർ സംഭവങ്ങളെല്ലാം നോക്കി നിൽക്കുന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് താനല്ലെന്നും തനിക്കൊന്നും കാണാനാവുന്നില്ലെന്നും സുനിൽകുമാർ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇയാളുടെ കാഴ്ച പരിശോധിക്കാൻ കോടതി ഉത്തരവിടുന്നത്. ഉടൻ തന്നെ കാഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News