അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16കാരനടക്കം രണ്ടുപേർ അറസ്റ്റിൽ

പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത അടൂർ പൊലീസ് ഇരു പ്രതികളെയും കസ്റ്റഡിയിലെടുത്തത്

Update: 2025-02-11 14:05 GMT

പത്തനംതിട്ട: അടൂരിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 16 കാരനടക്കം രണ്ടുപേർ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ സുധീഷാണ് കൂട്ടുപ്രതി. കുട്ടി നേരിട്ടത് ക്രൂര പീഡനമാണെന്ന് അടൂർ ഡിവൈഎസ്പി പറഞ്ഞു.

ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ 16കാരനും എറണാകുളം സ്വദേശിയായ സുധീഷും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. 16കാരൻ കുട്ടിയെ വായ പൊത്തിപ്പിടിച്ച് ബലമായി പിടിച്ചു കൊണ്ടുപോവുകയും കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ ഭീഷണിപ്പെടുത്തി, പിടിച്ചു നിർത്തിയാണ് കുട്ടിയെ പ്രതികൾ കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത അടൂർ പൊലീസ് ഇന്നലെയാണ് ഇരു പ്രതികളെയും കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ബോർഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. സുധീഷിനെ റിമാൻഡ് ചെയ്തു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News