ഒ.പി ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരെ മർദിച്ചു; രണ്ടു പേർ അറസ്റ്റിൽ

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിയിൽ കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം

Update: 2023-10-07 14:59 GMT

കൊച്ചി: എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിയിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം.ബിബിൻ ബിജു, അബി രാഹുൽ എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News