കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഇരുവരെയും നാട്ടുകാരാണ് കരക്കെത്തിച്ചത്.

Update: 2021-07-06 14:35 GMT

കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ വി.പി മന്‍സീര്‍ (24), പി.പി മജീഷ് (20) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഇരുവരെയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടന്‍ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശൂപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിസാര്‍-തസ്‌നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങള്‍: നകാശ്, നഹിയാന്‍

മഹ്‌മൂദ്-ഹാജറ ദമ്പതിമാരുടെ മകനാണ് മന്‍സീര്‍. ഷഷ്‌ന ഏകസഹോദരിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിദേശത്ത് നിന്നെത്തിയത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News