കേരള സ്റ്റോറിയും കക്കുകളി നാടകവും സംസ്ഥാനത്ത് നിരോധിക്കണമെന്ന് യു.ഡി.എഫ്

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാൽ ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ വിദ്വേഷം വളർത്തുകയോ ആണെങ്കിൽ അത് സർക്കാർ അനുവദിക്കരുതെന്നും ഹസൻ പറഞ്ഞു.

Update: 2023-05-02 07:01 GMT

തിരുവനന്തപുരം: കേരള സ്റ്റോറിയും കക്കുകളി നാടകവും സംസ്ഥാനത്ത് നിരോധിക്കണമെന്ന് യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർഥതയുണ്ടെങ്കിൽ സിനിമയുടെ പ്രദർശനം തടയണം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാൽ ഏതെങ്കിലും വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുകയോ വിദ്വേഷം വളർത്തുകയോ ആണെങ്കിൽ അത് സർക്കാർ അനുവദിക്കരുതെന്നും ഹസൻ പറഞ്ഞു.

അതേസമയം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. സിനിമ വിദ്വേഷ പ്രചാരണമാണെന്ന് ആരോപിച്ച് അഡ്വ. നിസാം പാഷയാണ് കോടതിയെ സമീപിച്ചത്. ഹരജി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ച ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് വിഷയം നാളെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് മുമ്പാകെ പരാമർശിക്കാൻ നിർദേശിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News