വന്യജീവി ആക്രമണം, കടൽ മണൽ ഖനനം: പാർലമെന്റിൽ പ്രതിഷേധമുയർത്തി യുഡിഎഫ് എംപിമാർ

നാട്ടിലിറങ്ങുന്ന വന്യജീവികൾ ഓരോ ദിവസവും ആളുകളെ കൊല്ലുകയാണെന്നും ഇവയെ നിയന്ത്രിക്കാൻ വനനിയമങ്ങളിൽ ഇളവ് വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു

Update: 2025-02-13 09:26 GMT
Editor : സനു ഹദീബ | By : Web Desk

ന്യൂ ഡൽഹി: വന്യജീവി ആക്രമണം, കടൽ മണൽ ഖനനം എന്നീ വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധമുയർത്തി യുഡിഎഫ് എംപിമാർ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാട്ടിലിറങ്ങുന്ന വന്യജീവികൾ ഓരോ ദിവസവും ആളുകളെ കൊല്ലുകയാണെന്നും ഇവയെ നിയന്ത്രിക്കാൻ വനനിയമങ്ങളിൽ ഇളവ് വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

മൽസ്യ ലഭ്യത കുറയ്ക്കാൻ ഇടയാക്കുന്ന മണൽ ഖനനത്തിനാണ് കേന്ദ്രം പച്ചക്കൊടി കാട്ടിയതെന്ന് കെസി വേണുഗോപാൽ എംപി പറഞ്ഞു. ഖനനാനുമതി പിൻവലിക്കണമെന്നും യുഡിഎഫ് എംപിമാർ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News