'ഷൗക്കത്തിനെ വിജയിപ്പിക്കാൻ യുഡിഎഫ് ഒറ്റക്കെട്ട്';അബ്ബാസലി തങ്ങൾ
'ലീഗിന്റെ പ്രധാനപെട്ട എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തു'
Update: 2025-06-03 06:23 GMT
നിലമ്പൂർ: മലപ്പുറം ജില്ലയെ വർഗീയമായി ചത്രീകരിക്കാൻ ശ്രമിക്കുന്നവർക്കും ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാകണം നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് അബ്ബസലി തങ്ങൾ.
മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണ് ഇന്നലെ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നത്. ചിലർ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ നൽകിയെന്നും മുസ്‌ലിം ലീഗിൻ്റെ പ്രധാനപെട്ട എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തിരുന്നുവെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു.