ഇടത് അനുകൂല വഖഫ് ആക്ഷൻ കമ്മിറ്റിക്ക് പിന്തുണയുമായി സമസ്ത മുശാവറ അംഗം

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ സർക്കാരിനുള്ളതിൽ സന്തോഷമുണ്ടെന്നും വഖഫ്ബോ ർഡ് ചെയർമാൻ ടി.കെ ഹംസ പറഞ്ഞു.

Update: 2022-01-16 01:44 GMT

ഇടത് അനുകൂല വഖഫ് ആക്ഷൻ കമ്മറ്റിക്ക് പിന്തുണയുമായി സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. പി.ടി.എ റഹീം അധ്യക്ഷനായ കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഉമർ ഫൈസി പങ്കെടുത്തത്. സർക്കാരിന്റെ വഖഫ് സംരക്ഷണ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉമർഫൈസി വാഗ്ദാനം ചെയ്തു.

വഖഫ് നിയമനം സംബന്ധിച്ചും മുസ്‌ലിം ലീഗുമായുള്ള ബന്ധം സംബന്ധിച്ചും സമസ്തയിൽ ചർച്ചകൾ നടക്കവെയാണ് സമസ്ത നേതാവ് ഇടത് അനുകൂല കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്. വഖഫ് നിയമനം സംബന്ധിച്ച വിവാദങ്ങൾ അതിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞു ഉമർ ഫൈസി വഖഫ് സംരക്ഷണ നടപടികൾക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വ്യക്തമാക്കി

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുമെന്നും സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ സർക്കാരിനുള്ളതിൽ സന്തോഷമുണ്ടെന്നും വഖഫ്ബോ ർഡ് ചെയർമാൻ ടി.കെ ഹംസ പറഞ്ഞു. മുജാഹിദുകൾ കൈവശം വെച്ചിരുക്കുന്ന സുന്നി വഖഫ് സ്വത്തുക്കളും തിരിച്ചുപിടിക്കണമെന്ന് എസ്.വൈ.എസ് സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News