മഅ്ദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ; പിതാവിനെ കൊച്ചിയിലെത്തിക്കാൻ ആലോചന

തിങ്കളാഴ്ച രാത്രിയാണ്‌ മഅ്ദനി ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയത്.

Update: 2023-06-27 10:59 GMT

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ. രക്തസമ്മർദം അനിയന്ത്രിതമായി കൂടിയതാണ് മഅ്ദനിയുടെ യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ യാത്ര ചെയ്യുന്നത് നല്ലതല്ല എന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം.

മഅ്ദനിയുടെ പിതാവിനെ കൊച്ചിയിലെത്തിക്കാൻ ആലോചിക്കുന്നതായി പി.ഡി.പി ജനറൽ സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു. ഡോക്ടർമാരുടെ വിദഗ്ധ സംഘം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രിയോടെയാണ് മഅ്ദനി ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിയത്. കൊല്ലത്തേക്ക് തിരിക്കാനുള്ള ഒരുക്കത്തിനിടെ രക്തസമ്മർദം അനിയന്ത്രിതമായി കൂടിയതോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News