ഖത്തര്‍ അമീറിനോടുള്ള അടങ്ങാത്ത സ്നേഹം; കുഞ്ഞിന് തമീം അല്‍ത്താനി എന്ന് പേരിട്ട് ഒരു മലപ്പുറത്തുകാരന്‍!

ആശുപത്രിയില്‍ വെച്ച് ശൈഖ് തമീമിന്‍റെ ചിത്രങ്ങള്‍ പതിച്ച ചുമരിന് താഴെ കുഞ്ഞിനെ കിടത്തിയാണ് പേരിട്ടത്

Update: 2023-01-17 16:24 GMT
Editor : ijas | By : Web Desk

മലപ്പുറം:ഖത്തര്‍ അമീറിനോടുള്ള അടങ്ങാത്ത സ്നേഹത്താല്‍ സ്വന്തം കുഞ്ഞിന് തമീം അല്‍ത്താനി എന്ന് പേരിട്ട് ഒരു മലപ്പുറത്തുകാരന്‍റെ സ്നേഹ സമ്മാനം. മലപ്പുറം ഹാജ്യാര്‍പ്പള്ളി സ്വദേശികളായ അമീന്‍, ഹിദ ദമ്പതികളാണ് പിറന്ന ആണ്‍കുഞ്ഞിന് തമീം അല്‍ത്താനിയെന്ന് പേര് നല്‍കിയത്. ആശുപത്രിയില്‍ വെച്ച് ശൈഖ് തമീമിന്‍റെ ചിത്രങ്ങള്‍ പതിച്ച ചുമരിന് താഴെ കുഞ്ഞിനെ കിടത്തിയാണ് പേരിട്ടത്. ലോകകപ്പ് വേളയില്‍ അര്‍ജന്‍റീനിയന്‍ താരം മെസിക്ക് ബിഷ്ത് അണിയിക്കുന്ന ചിത്രവും ചുമരില്‍ പതിച്ചിട്ടുണ്ട്.

ഖത്തര്‍ അമീറിന്‍റെ പേര് ഇടണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെങ്കിലും ഭാര്യയാണ് പേര് നല്‍കുന്നതിന് മുന്നില്‍ നിന്നതെന്ന് അമീന്‍ പറയുന്നു. ആഗ്രഹം ഭാര്യ ഹിദയോട് പങ്കുവെച്ചപ്പോള്‍ അവള്‍ക്കും സന്തോഷം. പേര് നല്‍കാനുള്ള ആശുപത്രി ഫോമില്‍ ഭാര്യ ഹിദയാണ് തമീം അല്‍ത്താനിയെന്ന മുഴുവന്‍ പേര് നല്‍കിയതെന്ന് അമീന്‍ പറയുന്നു.

Advertising
Advertising

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിലപാടുകളാണ് അദ്ദേഹത്തിന്‍റെ പേര് കുഞ്ഞിന് നല്‍കാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്. ഉപരോധം നേരിട്ട ഖത്തര്‍ ലോകത്തെ മുഴുവന്‍ ലോകകപ്പിലൂടെ ആ കുഞ്ഞുരാജ്യത്തിലേക്ക് എത്തിച്ചതായും ഇത് ഖത്തര്‍ അമീറിന്‍റെ വിജയമായി കാണുന്നതായും ഇരുവരും പറയുന്നു. ലോകകപ്പ് സമയത്ത് പോലും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറാകാത്ത ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ നിശ്ചയദാര്‍ഢ്യം അത്ഭുതപ്പെടുത്തിയതായി അമീന്‍ പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാനാണ് തമീം അല്‍ത്താനിയെന്ന പേര് മുഴുവനായി നല്‍കിയതെന്നും അമീന്‍ വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News