ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ ആത്മഹത്യ: അമ്മ ശാന്തമ്മ ഒളിവിലെന്ന് പൊലീസ്

അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ശാന്തമ്മയെ കണ്ടെത്താനായില്ല

Update: 2021-06-26 10:43 GMT
Editor : Shaheer | By : Web Desk

നടൻ ഉണ്ണി പി. ദേവിന്റെ ഭാര്യയുടെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ശാന്തമ്മയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം. ഉണ്ണിയുടെ അമ്മ കൂടിയായ ശാന്തമ്മ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഗാർഹിക പീഡനത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലാണ് ഒന്നാം പ്രതിയായ ഉണ്ണി രാജൻ പി ദേവിന്റെ അമ്മയും കേസിൽ രണ്ടാം പ്രതിയുമായ ശാന്തമ്മ ഒളിവിൽ പോയത്. ഉണ്ണിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തെങ്കിലും ശാന്തമ്മയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഒരു മാസം കഴിഞ്ഞിട്ടും ശാന്തമ്മയുടെ അറസ്റ്റില്ലാതായതോടെ പ്രിയങ്കയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ശാന്തമ്മയെ അന്വേഷിച്ച് അങ്കമാലിയിലെ വസതിയിൽ എത്തിയത്. വീട്ടിലും ബന്ധുവീടുകളിലും കണ്ടെത്താൻ കഴിയാതിരുന്നതോടെ ശാന്തമ്മ ഒളിവിൽ പോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ ഭാര്യയാണ് ശാന്തമ്മ. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷ് കുമാർ അറിയിച്ചു. ശാന്തമ്മ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി സൂചനകളുണ്ട്.ൃ

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News