'കൊന്തയുടെ ശക്തികൊണ്ട് നമുക്ക് വെള്ളപ്പൊക്കം വരെ നിർത്താം'; കൊന്തശാപത്തിൽ പ്രതികരിച്ച് ഉഷ ജോർജ്

'പിണറായിക്കതിരേ തോക്കെടുക്കുമെന്ന് പറഞ്ഞത് കുറച്ചുകടന്നു പോയി. അത് വേണ്ടായിരുന്നു എന്ന് പിന്നീട് പലരും പറഞ്ഞു. എന്തായലും പിണറായി ഒരു മുഖ്യമന്ത്രി ആണല്ലോ. അത്തരം കാര്യങ്ങൾ ഇനി സൂക്ഷിച്ചേ പറയുകയുള്ളൂ'

Update: 2022-07-08 15:04 GMT
Advertising

കോട്ടയം: മന്ത്രി സജി ചെറിയാന്റെ രാജിക്കുപിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത് പി.സി ജോർജിന്റെ ഭാര്യയുടെ 'കൊന്ത' പരാമർശമായിരുന്നു. പീഡനക്കേസിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഉഷാ ജോർജിന്റെ പരാമർശങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ചു കൊല്ലാൻ ആഗ്രഹമുണ്ടെന്നും തന്റെ കയ്യിലെ കൊന്തക്ക് ശക്തിയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അയാൾ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പീഡനക്കേസില്‍ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്ന ഉഷാ ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്നും തന്റെ കയ്യിലെ കൊന്തക്ക് ശക്തിയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.




 ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയില്‍ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ'എന്നും ഉഷാ ജോർജ് ചോദിച്ചിരുന്നു.

സംഗതി വൈറലായതോടെ ഉഷ ജോർജ് ഇന്ന് വീണ്ടും ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സജി ചെറിയാന്റെ രാജി കൊന്തശാപമാണോ എന്നാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. അന്നത്തെ പ്രതികരണം അപ്പോഴത്തെ വിഷമം കൊണ്ട് പറഞ്ഞുപോയതാണെന്നും രാജിവെച്ച മന്ത്രി സജി ചെറിയാനോട് വ്യക്തിപരമായ ദേഷ്യമൊന്നും ഇല്ലെന്നും ഉഷ ജോർജ് പറഞ്ഞു. പിണറായിക്കതിരേ തോക്കെടുക്കുമെന്ന് പറഞ്ഞത് കുറച്ചുകടന്നു പോയി. അത് വേണ്ടായിരുന്നു എന്ന് പിന്നീട് പലരും പറഞ്ഞു. എന്തായലും പിണറായി ഒരു മുഖ്യമന്ത്രി ആണല്ലോ. അത്തരം കാര്യങ്ങൾ ഇനി സൂക്ഷിച്ചേ പറയുകയുള്ളൂ. കൊന്തക്കുരിശ് മാലയുടെ ശക്തിയിൽ തനിക്ക് വലിയ വിശ്വാസമുണ്ട്. കൊന്തയുടെ ശക്തികൊണ്ട് നമ്മുക്ക് വെള്ളപ്പൊക്കം വരെ നിർത്താമെന്നും ഉഷ ജോർജ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News