'ഡബിൾ മീനിംഗും സഭ്യതയില്ലാത്ത ചോദ്യങ്ങളുമായി മൈക്കുംതൂക്കി എത്തുന്നവരുടെ പരിഷ്കരിച്ച പേരാണ് യുട്യൂബര്‍': കുറിപ്പ്

അത്തരം അഭ്യാസങ്ങളുമായി നാട്ടിലിറങ്ങിയാൽ, തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാൽ, നാണവും മാനവും അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിക്കും

Update: 2023-02-18 06:14 GMT
യുട്യൂബ് ചാനല്‍ അവതാരക

കൊച്ചി: ആലുവയില്‍ യുട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം ചര്‍ച്ച വഴിവച്ചിരുന്നു. സ്ഫടികം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രതികരണം തേടുന്നതിനിടെ സ്ഥലത്തെ ഓട്ടോ തൊഴിലാളികള്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനെത്തിയ കുട്ടികളോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന പരാതിയെക്കുറിച്ച് അവതാരകയോടെ തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. വ്യൂവർഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്നത് ഓൺലൈനിൽ പതിവാണെന്ന് ഡിജിറ്റര്‍ ക്രിയേറ്ററായ ഉസ്മാന്‍ ഹമീദ് കട്ടപ്പന കുറിക്കുന്നു.

Advertising
Advertising

ഉസ്മാന്‍ ഹമീദിന്‍റെ കുറിപ്പ്

"ആണുങ്ങൾക്ക് വലിപ്പം കുറഞ്ഞതും, പെണ്ണുങ്ങൾക്ക് വലിപ്പമുള്ളതുമായ അവയവം ഏത്..?" അടുത്തു ഫേസ്‌ബുക്കിൽ കണ്ട ഒരു വിഡിയോയിൽ അവതാരക കോളേജ് പെണ്‍കുട്ടികളോട് ചോദിച്ച ചോദ്യമാണ്. പെണ്‍കുട്ടികൾ പലരും നാണിച്ചു പിന്മാറിയപ്പോ ചെവിയിലെ അസ്ഥി എന്നോ മറ്റോ ആണ് അവസാനം അവർ പറഞ്ഞ ഉത്തരം. സ്‌കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികളോട് "അടിയിൽ കിടക്കുന്നതാണോ മുകളിൽ കിടക്കുന്നതാണോ രസം..?" എന്നു ചോദിക്കുക.. അവസാനം ഉത്തരം മെർക്കുറി വെള്ളത്തിൽ ഒഴിക്കുമ്പോഴുള്ള കാര്യമാണ് പറഞ്ഞതെന്ന് പറയും..

സ്വന്തം തന്തയെക്കാൾ പ്രായമുള്ള ആളുകളോട് "കയറുമ്പോൾ വലിപ്പമുള്ളതും ഇറങ്ങുമ്പോ ചെറുതാകുന്നതുമായ സാധനം ഏത്..?" എന്നു ചോദിക്കുക.. ബലൂണിൽ കാറ്റ് നിറയ്ക്കുന്നതാണ് താൻ ഉദ്ദേശിച്ചത് എന്നാവും അവസാനം പറയുക.. ഇമ്മാതിരി ഡബിൾ മീനിംഗും സഭ്യതയില്ലാത്തതുമായ ചോദ്യങ്ങളുമായി മൈക്കുംതൂക്കി ഇറങ്ങുന്ന ആഭാസന്മാരുടെയുടെയും ആഭാസകളുടെയും പരിഷ്കരിച്ച പേരാണ് ഇന്ന് യുട്യൂബർ എന്നത്.. ആലുവയിൽ ഇതുപോലെ ഇറങ്ങിയ ഒരെണ്ണത്തിനെ നാട്ടുകാർ ഓടിക്കുന്നത് കണ്ടു. മാന്യതയില്ലാതെ തങ്ങളോട് പെരുമാറി എന്നാണ് അത് ചാനലിൽ വന്ന് പരാതി പറയുന്നത്..



അവർ തന്നെ റെക്കോർഡ് ചെയ്ത വീഡിയോയിലെ നാട്ടുകാരും ആ ഓടിക്കപ്പെട്ട മൊതലും തമ്മിലുള്ള സംഭാഷണം കേട്ടാൽ മനസിലാവും ആർക്കാണ് സംസ്കാരവും മാന്യതയും തൊട്ടു തീണ്ടിയിട്ടില്ലാത്തത് എന്ന്. വ്യൂവർഷിപ്പ് കൂട്ടി വരുമാനമുണ്ടാക്കാനായി എന്ത് അശ്ലീലവും പറയുകയും കാണിക്കുകയും ചെയ്യുന്നത് ഓൺലൈനിൽ പതിവാണ്.. അതിലാർക്കും പരാതിയും ഉണ്ടാവില്ല.. അവരായി, അവരുടെ പാടായി.. പക്ഷെ അത്തരം അഭ്യാസങ്ങളുമായി നാട്ടിലിറങ്ങിയാൽ, തങ്ങളുടെ മക്കളുടെ നേരെ അശ്ലീല ചോദ്യങ്ങളുമായി വന്നാൽ, നാണവും മാനവും അഭിമാനവുമുള്ള ഏതൊരു മനുഷ്യനും തിരിച്ചു പ്രതികരിക്കും. അതില്ലാതെ ആയാൽ നാളെ വീട്ടിൽ വന്നു എന്തെങ്കിലും തൊലിഞ്ഞ ഉത്തരവുമായി നമ്മുടെ ആണ്മക്കളോടും ചോദിക്കും "അമ്മയുടെ കൂടെ കിടക്കുന്നതാണോ, പെങ്ങളുടെ കൂടെ കിടക്കുന്നതാണോ സുഖം..?" എന്ന്..

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News