വി.ഉമ്മർ അന്തരിച്ചു
മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ് ഹാഷിം എളമരത്തിന്റെ പിതാവാണ്
v ummer
കോഴിക്കോട്: റിട്ട.ബി.എസ്.എൻ.എൽ സീനിയർ സൂപ്പർവൈസർ എളമരം വളപ്പിൽ ഉമ്മർ (81) നിര്യാതനായി. എളമരം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി അംഗം, അൽ മദ്റസത്തുൽ ഇസ്‍ലാമിയ സെക്രട്ടറി, ഇഖാമത്തുൽ ഇസ്ലാം ട്രസ്റ്റ് സെക്രട്ടറി, ജമാഅത്തെ ഇസ്‍ലാമി എളമരം യൂനിറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യമാർ പരേതയായ തൊട്ടിമ്മൽ ആയിശ, എം.സി. ആയിശകുട്ടി. മക്കൾ: ഹാഷിം എളമരം (മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ്), വി.മുഹമ്മദ് സാദിഖ് (ഇഖ്റ ഹോസ്പിറ്റൽ, വാഴക്കാട്), വി. നദീറ (ദമാം), വി.ആബിദ് (അറൂസ ജ്വല്ലറി, കോഴിക്കോട്). മരുമക്കൾ: കെ.അബ്ദുൽ അസീസ് (ദമാം), ഇ.എൻ നുജൂബ (ചേന്ദമംഗല്ലൂർ), മഷ്ഹൂറ (കീഴുപറമ്പ്), ബേബി ഫൗമിന (ചേന്ദമംഗല്ലൂർ). സഹോദരങ്ങൾ: പരേതരായ വി.മുഹമ്മദ് മാസ്റ്റർ, വി. മൊയ്തീൻ കുട്ടി, ആമിന, വി.ഉസ്മാൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് എളമരം ജുമുഅത്ത് പള്ളിയിൽ .