വടകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

കുട്ടികളടക്കം ഏഴുപേർക്ക് പരിക്കേറ്റു

Update: 2022-05-22 10:21 GMT

കോഴിക്കോട്: വടകര കൈന്നാട്ടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുട്ടികളടക്കം ഏഴ്പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശികളായ രാഗേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. 

പാലക്കാട് മുടപ്പല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവല്ലയിൽ നിന്ന് പഴനിയിലേക്ക് പോകുന്ന ബസും തൃശൂർ ഭാഗത്തേക്ക് പോകാനായി നിർത്തിയിട്ട ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിന്റെ ഡ്രൈവറാണ് മരിച്ചത്. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News