വടക്കഞ്ചേരി അപകടം: ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി

വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Update: 2022-10-07 02:18 GMT

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജോമോനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ജോമോന്റെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കും.

ഇന്നലെ വൈകീട്ടോടെയാണ് തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ജോമോനെ കൊല്ലം ചവറയിൽവെച്ച് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ ജോമോൻ അവിടെനിന്ന് മുങ്ങുകയായിരുന്നു.

വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗതമന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇടതുവശത്തുകൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പുലർച്ചെ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനമോടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News