'വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണം'; റെയിൽവേ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്

Update: 2023-05-03 12:40 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. കേരളത്തിന്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

വന്ദേഭരത് എക്സ്പ്രസ് ട്രെയിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും വ്യക്തമാക്കി.സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

വന്ദേ ഭാരത് ട്രയൽ റൺ സമയത്ത് സ്റ്റോപ്പുകൾക്കായി തിരൂർ ഉൾപ്പെടെ നിരവധി സ്റ്റേഷനുകൾ റെയിൽവേ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ ട്രെയിനിന് തിരൂരിൽ സ്ഥിരം ഹാൾട്ട് റെയിൽവേ അനുവദിച്ചിട്ടില്ല.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News