സ്ഥിരമായി മിഠായി വാങ്ങാറുണ്ട്, അന്നും വാങ്ങി ലയത്തിലേക്ക് പോയി; അര്‍ജുനെതിരെ കടയുടമയുടെ മൊഴി

മിഠായി കൊടുത്ത് പ്രലോഭിപ്പിച്ചായിരുന്നു അര്‍ജുന്‍ കുട്ടിയെ നിരന്തരമായി ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്.

Update: 2021-07-09 09:25 GMT

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അര്‍ജുനെതിരെ കടയുടമയുടെ മൊഴി. സംഭവദിവസം കുട്ടിക്കായി ഈ കടയില്‍ നിന്നാണ് പ്രതി മിഠായിവാങ്ങിയത്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അര്‍ജുനെ വണ്ടിപ്പെരിയാറിലെ കടകളിലെത്തിച്ച് തെളിവെടുത്തു.

മിഠായി കൊടുത്ത് പ്രലോഭിപ്പിച്ചായിരുന്നു അര്‍ജുന്‍ കുട്ടിയെ നിരന്തരമായി ലൈംഗീകമായി പീഡിപ്പിച്ചിരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ജൂണ്‍ 30ന് 12 മണിയോടെ അര്‍ജുന്‍ കടയിലെത്തി 50 രൂപക്ക് മിഠായി വാങ്ങി ലയത്തിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി കടയുടമ പൊലീസിന് മൊഴി നല്‍കി.

അര്‍ജുനെ അടുത്ത ദിവസങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യും. കേസില്‍ പഴുതടച്ച കുറ്റപത്രം നല്‍കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News