വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ കോവിഡ് ബാധിച്ച് മരിച്ചു

ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2021-05-30 03:11 GMT

വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു വര്‍മ്മ കോവിഡ് ബാധിച്ച് മരിച്ചു. 54 വയസായിരുന്നു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചാലക്കുടി നിവാസിയായിരുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. രോഗം ഭേഗമായി രണ്ടു ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറിയിരുന്നു. ശ്വാസ തടസം കൂടിയതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പാലക്കാട് നടത്തും.

Advertising
Advertising

സിന്ധുവിന്‍റെ വേര്‍പാട് അസഹനീയമാണെന്ന് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇനി തമ്പി ചിറ്റപ്പാ എന്ന ആ വിളി കേൾക്കാനാവില്ല. കെട്ട കാലം, ദുഃഖകാലം, എന്നായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്. 

Full View

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News