ചട്ടവിരുദ്ധ നിയമനം: ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയ വി.സിമാരുടെ വാദംകേള്‍ക്കല്‍ ഇന്ന്

രാജ്ഭവനിൽ വച്ചാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപൺ സർവകലാശാലാ വി.സിമാരുടെ ഹിയറിങ് നടക്കുക

Update: 2024-02-24 01:28 GMT
Editor : Shaheer | By : Web Desk

ആരിഫ് മുഹമ്മദ് ഖാന്‍

Advertising

തിരുവനന്തപുരം: ചട്ടവിരുദ്ധമായി നിയമനം നേടിയെന്നു കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയ വൈസ് ചാൻസലർമാരുടെ വാദംകേള്‍ക്കല്‍ ഇന്ന്. രാജ്ഭവനിൽ വച്ചാണ് കാലിക്കറ്റ്, സംസ്കൃത, ഡിജിറ്റൽ, ഓപൺ സർവകലാശാലാ വി.സിമാരുടെ ഹിയറിങ്.

വി.സിമാർ നേരിട്ടോ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്കോ ഹിയറിങ്ങിൽ പങ്കെടുക്കാം. എത്താൻ അസൗകര്യമുണ്ടെന്ന് അറിയിച്ച സംസ്കൃത സർവകലാശാല വി.സി എം.വി നാരായണനോട് ഓൺലൈനിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

ഗവർണർ നോട്ടിസ് നൽകിയിരുന്ന കേരള, എം.ജി, കുസാറ്റ്, മലയാളം സര്‍വകലാശാലാ വി.സിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചതിനാൽ ഹിയറിങ്ങിൽ പങ്കെടുക്കേണ്ടതില്ല. വാദംകേള്‍ക്കല്‍ കഴിഞ്ഞതിനുശേഷമാകും തുടർനടപടി സംബന്ധിച്ച റിപ്പോർട്ട് രാജ്ഭവൻ ഹൈക്കോടതിയിൽ സമർപ്പിക്കുക.

Summary: The hearing of the vice chancellors of various universities in Kerala, who have been issued show cause notices by the governor for illegal appointments, will be held today.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News