കഞ്ചിക്കോട് ബ്രൂവറി: ഓയാസിസ് കമ്പനി ഉടമകൾ ഡൽഹി മദ്യ അഴിമതിയിൽ ഉൾപ്പെട്ടവരെന്ന് വി.ഡി സതീശൻ

പ്ലാന്റുമായി മുന്നോട്ടു പോയാൽ കോൺഗ്രസ് സമരവുമായി ഇറങ്ങുമെന്നും വി.ഡി സതീശൻ

Update: 2025-01-17 06:39 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: ബ്രൂവറി വിവാദത്തിൽ പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബ്രൂവറി നടത്താൻ അനുമതി നൽകിയ ഓയാസിസ് കമ്പനി ഉടമകൾ ഡൽഹി മദ്യ അഴിമതിയിൽ ഉൾപ്പെട്ടവരാണെന്ന് വി.ഡി സതീശൻ പറഞ്ഞു.

കമ്പനിയിലെ പ്രധാനിയായ ഗൗതം മൽഹോത്ര പണംതട്ടിപ്പ് കേസിലെ പ്രതിയാണ്. പഞ്ചാബിൽ ഇവരുടെ മദ്യ കമ്പനി മലിനീകരണം ഉണ്ടാക്കി. കമ്പനിക്ക് ലൈസൻസ് കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.

നാലു കിലോമീറ്റർ പ്രദേശത്താണ് കമ്പനി മലിനീകരണമുണ്ടായത്. വ്യാവസായിക മാലിന്യം കുഴൽ കിണർ വഴി പുറന്തള്ളി. ഇത് വലിയ ജലമലിനീകരണത്തിന് കാരണമായെന്നും വി.ഡി സതീശൻ ആരോപിച്ചു. 

Advertising
Advertising

ഇങ്ങനെയുള്ളൊരു കമ്പനിയാണ് വലിയ കമ്പനി എന്ന് മന്ത്രി എം.ബി രാജേഷ് പറയുന്നത്. എന്തുകിട്ടിയെന്ന് മാത്രം മന്ത്രി പറഞ്ഞാൽ മതി. കഞ്ചിക്കോട് ഈ മദ്യ നിർമാണശാല നിർമിക്കാൻ സമ്മതിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. 

പാലക്കാട് ഗുരുതരമായ കുടിവെള്ള പ്രതിസന്ധിയുണ്ട്. നേരത്തെ നയപരമായി തീരുമാനമെടുത്തത് എഥനോൾ പ്ലാന്റിന്റെ കാര്യത്തിൽ മാത്രമാണ്. ഇഷ്‌ടക്കാർക്ക് ഇതൊക്കെ ദാനം ചെയ്യാൻ കഴിയുമോയെന്നും സതീശൻ ചോദിച്ചു. ലൈസൻസ് കൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. പ്ലാന്റുമായി മുന്നോട്ടു പോയാൽ കോൺഗ്രസ് സമരവുമായി ഇറങ്ങുമെന്നും സതീശൻ കൂട്ടിച്ചേർത്തു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News