വാളയാര്‍ ആൾക്കൂട്ടക്കൊല; കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട സാഹചര്യമെന്ന് വി.ഡി സതീശൻ

പിന്നിൽ മലയാളികളാണെന്നത് ലജ്ജാകരമാണെന്നും സതീശൻ

Update: 2025-12-22 07:08 GMT

തിരുവനന്തപുരം: വാളയാറിലെ ആൾക്കൂട്ടകൊലയിൽ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പിന്നിൽ മലയാളികളാണെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാം നാരായണിന്‍റെ കുടുംബത്തിന്‍റെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ അർഹമായ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ . ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആര്‍ പുതുക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത്  വീഡിയോയിൽ ഉണ്ട് . ഇതാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ്  മേധാവി അജിത്ത് കുമാർ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News