നെന്മാറ സജിത വധക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്

Update: 2025-10-14 01:54 GMT
Editor : Lissy P | By : Web Desk

പാലക്കാട്: നെന്മാറ സജിത വധക്കേസിൽ വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയാണ് ഈ കേസിലും പ്രതി. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി ജഡ്‌ജി ജോർജാണ് വിധി പറയുക. അയൽവാസിയായിരുന്ന സജിതയെ 2019 ആഗസ്റ്റ് 31-ന് ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.

തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസിൽ പരോളിൽ ഇറങ്ങിയപ്പോൾ സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ് . കേസിൽ 44 സാക്ഷികളുടെ വിസ്തരിച്ചു.

Advertising
Advertising

2019ലാണ് പ്രതി ചെന്താമര ആദ്യ കൊലപാതകം നടത്തിയത്. പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെയാണ് ആദ്യം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ വിചാരണ തുടങ്ങാനിരിക്കേ പ്രതിക്ക് ജാമ്യം ലഭിച്ചു.

തൊട്ടുപിന്നാലെയാണ് സുധാകരനെയും ലക്ഷ്മിയെയും പ്രതി വെട്ടിക്കൊന്നത്. സുധാകരൻ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും അമ്മ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നീട് നീണ്ട തിരിച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News