തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തോമസ് ഐസക്കിനെ താക്കീത് ചെയ്തിരുന്നു

Update: 2024-04-21 11:56 GMT

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്‍കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കുടുംബശ്രീയുടെ പേരില്‍ ലഘുലേഖകള്‍ തയ്യാറാക്കി വോട്ട് തേടുന്നു എന്ന് ആരോപിച്ചാണ് ഡിസിസി പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.

കുടുംബശ്രീയുടെ പേരില്‍ തയാറാക്കിയ ലഘുലേഖകളില്‍ തോമസ് ഐസക്കിനെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നും എപ്പോഴും കുടുംബശ്രീയോടൊപ്പം, ഡോ. തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന അടിക്കുറിപ്പുകളോടെയാണ് ഇത് പ്രചരിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവധ പരിപാടികളില്‍ തോമസ് ഐസക്ക് പങ്കെടുത്ത ചിത്രങ്ങളും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.

Advertising
Advertising

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തോമസ് ഐസക്കിനെ താക്കീത് ചെയ്തിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News